ഉക്രൈൻ അഭയാർഥികൾക്ക് 1 കോടി ഡോളറിന്റെ അടിയന്തിര സഹായം നൽകാൻ സൽമാൻ രാജാവിന്റെ ഉത്തരവ്
ഉക്രെയ്നിൽ നിന്ന് അയൽ രാജ്യങ്ങളിലെത്തിയ അഭയാർഥികൾക്ക് അടിയന്തര സഹായം നൽകാൻ കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിനോട് സൽമാൻ രാജാവ് നിർദ്ദേശിച്ചു.
പോളിഷ് ഗവൺമെന്റിന്റെയും ഐക്യരാഷ്ട്ര സംഘടനകളുടെയും ഏകോപനത്തോടെ ഉക്രെയ്നിൽ നിന്ന് അയൽരാജ്യങ്ങളിലേക്ക് വന്ന പ്രത്യേകിച്ച് പോളണ്ടിലെത്തിയ അഭയാർഥികൾക്ക് 10 മില്യൺ ഡോളർ മൂല്യമുള്ള അടിയന്തര വൈദ്യസഹായവും അഭയകേന്ദ്രവും നൽകണമെന്ന് നിർദ്ദേശത്തിൽ ആവശ്യപ്പെട്ടു.
ലോകമെമ്പാടുമുള്ള ദുരിതബാധിതരും ദരിദ്രരുമായ ആളുകൾക്കൊപ്പം നിൽക്കാനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കാനുമുള്ള രാജ്യത്തിന്റെ മാനുഷിക ശ്രമങ്ങളുടെ ഭാഗമായാണ് ഉദാരമായ ഈ നിർദ്ദേശമെന്ന് റോയൽ കോർട്ട് ഉപദേശകനും കിംഗ് സൽമാൻ റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറുമായ അബ്ദുല്ല അൽ റബീഅ വ്യക്തമാക്കി.
രാജ്യത്തിന്റെ നീതിനിഷ്‌ഠമായ മാനുഷിക സമീപനത്തെ പ്രതിഫലിപ്പിക്കുന്ന ഈ അപ്രതീക്ഷിത നീക്കത്തിന് രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഡോ: റബീഅ നന്ദിയും അഭിനന്ദനവും അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa