റൊഹിൻഗ്യാ അഭയാർഥികൾക്ക് സൗദി സഹായം
ബംഗ്ലാദേശിലെ റൊഹിങ്ഗ്യാ അഭയാർഥികൾക്ക് കിംഗ് സൽമാൻ റിലീഫ് സെന്ററിന്റെ സഹായം.
17,500 റോഹിങ്ഗ്യക്കാർക്ക് ഫലം ചെയ്യുന്ന രീതിൽ 3500 ഭക്ഷണക്കൊട്ടകളാണു വിതരണം ചെയ്തത്.
റോഹിങ്ക്യൻ അഭയാർത്ഥികളെ പിന്തുണയ്ക്കുന്നതിനും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമ്മൂള്ള സൗദി ശ്രമങ്ങളുടെ ഭാഗമായാണ് ഈ സഹായം.
നേരത്തെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഷഹീദ് ബേനസിറാബാദ്, ഖൈർപൂർ, ജോത്കി, സംഗരേ പ്രദേശങ്ങളിലും പഞ്ചാബ് പ്രവിശ്യയിലെ രാജൻപുരിലും കിംഗ് സൽമാൻ റീലീഫ് 4,460 റംസാൻ ഭക്ഷണ കൊട്ടകൾ വിതരണം ചെയ്തിരുന്നു, ഇത് 31,220 പേർക്ക് പ്രയോജനം ചെയ്തു.
2022ലെ റമളാൻ മാസത്തിൽ ലോകമെമ്പാടുമുള്ള 19 രാജ്യങ്ങളിലായി 8000 ടണ്ണിലധികമുള്ള 1,57,000 ഭക്ഷണ കൊട്ടകൾ വിതരണം ചെയ്യാൻ കിംഗ് സൽമാൻ റിലീഫ് സെന്റർ ലക്ഷ്യമിടുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa