Saturday, September 28, 2024
Saudi ArabiaTop Stories

ഹറമിൽ 17 വർഷമായി സേവനം ചെയ്യുന്ന ശ്രീലങ്കൻ ദമ്പതികളെ അറിയാം

മക്ക: കഴിഞ്ഞ 17 വർഷമായി ഹറമിൽ സേവനം ചെയ്യുന്ന ശ്രീലങ്കൻ ദമ്പതികളെക്കുറിച്ചുള്ള റിപ്പോർട്ട് ശ്രധേയമാകുന്നു.

ഫാതിമ-അഷ്‌റഫ്‌ ദമ്പതികൾക്കാണ് വിശുദ്ധ ഹറമിൽ തീർഥാടകരെ സേവിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളത്.

ആദ്യം ഫാതിമയായിരുന്നു ഹറമിൽ ജോലി ലഭിച്ച് നാട്ടിൽ നിന്ന് പറന്നത്. പിന്നീട് അഷ്രഫും മക്കയിലെത്തുകയായിരുന്നു.

തന്റെ ഭർത്താവിനെയും ഹറമിലേക്ക് ജോലിക്ക് കൊണ്ട് വരാനായി മസ്ജിദുൽ ഹറാം അഡ്മിനിസ്റ്റ്രേഷനോട് ഫാതിമ ആവശ്യപ്പെടുകയും അവരുടെ ആവശ്യം ഹറം അഡ്മിനിസ്റ്റ്രേഷൻ പൂർത്തീകരിക്കുകയുമായിരുന്നു.

ഒരേ സമയം ജോലിക്കിറങ്ങുന്ന രണ്ട് പേരും പരസ്പരം സഹായിക്കാറുണ്ടെന്നും   ഓരോ ആഴ്ചയും ഉംറ നിർവ്വഹിക്കാറുണ്ടെന്നും അഷ്‌റഫ്‌ പറയുന്നു.

മക്കയിൽ എത്തിയ ശേഷം തങ്ങളുടെ ജീവിതം തന്നെ മാറിയെന്നും അഷ്‌റഫ്‌ കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്