Saturday, September 28, 2024
Saudi ArabiaTop Stories

ഉംറക്കെത്തിയവരിൽ നിന്ന് മയക്ക് മരുന്ന് ഗുളികകൾ പിടി കൂടി;വീഡിയോ

ഉംറക്കെത്തിയ രണ്ട് വ്യക്തികളിൽ നിന്ന് മയക്ക് മരുന്ന് ഗുളികകൾ പിടികൂടിയതായി സൗദി സകാത്ത് ടാക്സ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 1.41 ലക്ഷം മയക്ക് മരുന്ന് ഗുളികകളാണു പിടികൂടിയത്.

സൗദി ജോർദ്ദാൻ അതിർത്തിയായ അൽ ഹദീഥ്വ ചെക്ക് പോസ്റ്റിൽ വെച്ചായിരുന്നു മയക്ക് മരുന്ന് വേട്ട നടന്നത്.

ഒലീവ് എണ്ണ നിറച്ച പ്ലാസ്റ്റിക് ഗാലനുകളിൽ അതി വിദഗ്ധമായി ഒളിപ്പിച്ച രീതിയിലായിരുന്നു മയക്ക് മരുന്ന് ഗുളികകളെന്ന് അധികൃതർ വ്യക്തമാക്കി.

മയക്ക് മരുന്ന് പിടികൂടുന്നതിന്റെ വീഡിയോ അധികൃതർ പുറത്ത് വിട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്