ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുകയായിരുന്ന മലയാളി റിയാദ് എയർപോർട്ടിൽ വെച്ച് മരിച്ചു
ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് തിരിക്കുകയായിരുന്ന കണ്ണൂർ സ്വദേശി റിയാദ് എയർപോർട്ടിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു.
കൂത്തുപറമ്പ് സ്വദേശി ചംബാടൻ വിജയൻ (63) ആണ് അബഹയിൽ നിന്ന് നാാട്ടിലേക്കുള്ള യാത്രക്കിടെ റിയാദ് എയർപോർട്ടിൽ വെച്ച് മരിച്ചത്.
ഡൊമസ്റ്റിക് ടെർമിനലിൽ നിന്ന് അന്താരാഷ്ട്ര ടെർമിനലിലേക്കുള്ള ബസിൽ പോകവേയായിരുന്നു ഹൃദയാഘാതം സംഭവിച്ചത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അസീറിൽ ജോലി ചെയ്യുകയായിരുന്ന വിജയനെ കഴിഞ്ഞ ദിവസമാണ് സ്പോൺസർ ഫൈനൽ എക്സിറ്റ് അടിച്ചത്.
ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രമങ്ങൾ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa