Monday, May 12, 2025
Saudi ArabiaTop Stories

സൗദി വിസിറ്റ്  വിസ പുതുക്കാൻ സാധിക്കാത്തവർക്ക് സഹായകരമായ പാക്കേജുകളുമായി ട്രാവൽ ഏജൻസികൾ

സൗദി മൾട്ടിപ്പ്ൾ വിസിറ്റിങ് വിസ സൗദിയിൽ നിന്നും പുതുക്കാൻ സാധിക്കാത്തവർക്ക് സൗദിക്ക് പുറത്ത് പോയി തിരികെ സൗദിയിലേക്ക് പ്രവേശിച്ച് വിസാ കാലാവധി പുതുക്കുന്നതിനു സഹായകരമായ പാക്കേജുകളുമായി ട്രാവൽ ഏജൻസികൾ രംഗത്ത്.

അബ്ഷിർ വഴിയോ ജവാസാത്ത് വഴിയോ തവാസുൽ വഴിയോ പുതുക്കാൻ സാധിക്കാത്തവർക്ക് വിസ പുതുക്കാനുള്ള അവസാന മാർഗമെന്നോണം ബഹ്റൈനിൽ പോയി തിരിച്ച് സൗദിയിലേക്ക് തന്നെ വരുന്നതിനുള്ള പക്കേജുകളാണു ട്രാവൽ ഏജൻസികൾ ഒരുക്കുന്നത്.

ഇത്തരത്തിൽ 14 ദിവസത്തെ ബഹ്‌റൈൻ വിസിറ്റ് വിസ, ബഹ്റൈനിലേക്കും തിരിച്ചുമുള്ള ടാക്സി സർവീസ് എന്നിവ ഉൾപ്പെടെയുള്ള പാക്കേജ്  ഏറ്റവും ചുരുങ്ങിയ ചിലവിൽ ചെയ്ത് കൊടുക്കുന്നതായി കോട്ടക്കൽ ഖൈർ ട്രാവൽസ് എംഡി ബഷീർ അറേബ്യൻ മലയാളിയെ അറിയിച്ചു.

ദമാമിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സാപ്റ്റ്കോ ബസ് സർവീസ് ഉള്ളതിനാൽ എല്ലാവർക്കും ഈ പാക്കേജുകൾ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും ബഷീർ പറയുന്നു.

പാക്കേജ് സംബന്ധിച്ച് കൂടുതൽ  വിവരങ്ങൾക്ക് വിളിക്കുകയോ ( +91 9526344198, +91 9526344786) വാട്സാപിൽ ബന്ധപ്പെടുകയോ ചെയ്യാം.
(https://wa.me/9526344198, https://wa.me/9526344786)

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്