Wednesday, September 25, 2024
Saudi ArabiaTop Stories

ഹുറൂബാക്കി 20 ദിവസം കഴിഞ്ഞതിനു ശേഷവും ഹുറൂബ് നീക്കം ചെയ്യാനുള്ള സംവിധാനം നിരവധി പ്രവാസികൾക്ക് ഉപകാരപ്പെടും

ഒരു തൊഴിലാളിയെ ഹുറൂബാക്കി (ഒളിച്ചോടിയതായി രേഖപ്പെടുത്തൽ) 20 ദിവസം കഴിഞ്ഞതിനു ശേഷം ഹുറൂബ് ഒഴിവാൻ തൊഴിലുടമക്ക് അനുമതി നൽകുന്ന സംവിധാനം നിരവധി പ്രവാസികൾക്ക് ഉപകാരപ്പെടുമെന്ന് പ്രതീക്ഷ.

നേരത്തെ ഹുറൂബാക്കി 20 ദിവത്തിനുള്ളിൽ കഫീലിനു ഇലക്ട്രോണിക്ക് മാർഗ്ഗങ്ങളിലൂടെ ഹുറൂബ് നീക്കം ചെയ്യാൻ സംവിധാനമുണ്ടെങ്കിലും പലരും വൈകിയായിരിക്കും ഇത് സംബന്ധിച്ച് ശ്രദ്ധിക്കുക.

അത് കൊണ്ട് തന്നെ ഹുറൂബാക്കി 20 ദിവസം പിന്നിട്ടവർ പിന്നീട് മറ്റു മാർഗ്ഗങ്ങൾ ആരായുകയായിരുന്നു പതിവ്. ഭൂരിഭാഗവും തർഹീൽ വഴി നാട് പിടിക്കുകയും ചെയ്തിരുന്നു.

എന്നാൽ  ഹുറൂബാക്കിയ സ്പോൺസർ സഹകരിക്കുകയാണെങ്കിൽ 20 ദിവസം കഴിഞ്ഞതിനു ശേഷവും ഹുറൂബ് നീക്കം ചെയ്യാൻ അവസരമുണ്ടെന്ന് സൗദി മാനവവിഭവശേഷി മന്ത്രാലയം കഴിഞ്ഞ ദിവസം ഉണർത്തിയത് പലർക്കും വലിയ ആശ്വാസമാകുമെന്നാണു വിലയിരുത്തൽ.

20 ദിവസം കഴിഞ്ഞ് ഹുറൂബ് നീക്കം ചെയ്യുന്നതിന്റെ നടപടിക്രമങ്ങൾ കഴിഞ്ഞ ദിവസം അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ലിങ്ക് കാണാം: https://arabianmalayali.com/2022/04/20/39229/

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്