സൗദിയിലെ മുട്ടക്ക് ബഹ്‌റൈനിലേക്കാൾ വിലക്കുടുതൽ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം
സൗദിയിലും മഹ്രൈനിലുമുള്ള കോഴി മുട്ടയുടെ വില വ്യത്യാസത്തെക്കുറിച്ച് സൗദി സോഷ്യൽ മീഡിയയിൽ പ്രതിഷേധം.
സൗദിയിൽ നിന്ന് ബഹ്രൈനിലേക്ക് ഇറക്കുമതി ചെയ്യുന്ന മുട്ടക്ക് സൗദിയിലുള്ളതിനേക്കാൾ വിലക്കുറവാണെന്നതാണു സൗദിയിലെ സോഷ്യൽ മീഡിയ ഉപയോക്താക്കളെ രോഷാകുലരാക്കുന്നത്.
സൗദിയിൽ ഒരു ട്രേ മുട്ടക്ക് ഏകദേശം 20 റിയാലോളം വില വരുന്നതായാണു പ്രതിഷേധക്കാർ എഴുതുന്നത്. അതേ സമയം സൗദിയിൽ നിന്ന് മുട്ട ഇറക്കുമതി ചെയ്യുന്ന ബഹറിനിൽ വില 11 സൗദി റിയാലിനു തുല്യമാണ് താനും.
സൗദിയിൽ ഇനി ടാക്സ് ഉണ്ടെന്ന് പറഞ്ഞാൽ പോലും 3 റിയാലാണ് ടാക്സ് വരിക. എങ്കിലും ബഹ്രൈനിലുള്ളതിനേക്കാൾ വില നൽകേണ്ടി വരുന്നത് എന്ത് കൊണ്ടാണെന്ന് മനസ്സിലാകുന്നില്ല എന്നാണു ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ എഴുതുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa