Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ കഫാല മാറുന്നവർക്ക് ആശ്വാസ വാർത്ത; ലെവി കുടിശ്ശിക പുതിയ കഫീൽ അടക്കേണ്ടതില്ല

സൗദിയിൽ സ്പോൺസർഷിപ് മാറുന്ന തൊഴിലാളികൾക്കും സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്ന തൊഴിലുടമകൾക്കും ആശ്വാസമേകുന്ന പരിഷ്ക്കരണവുമായി മാനവ വിഭവശേഷി മന്ത്രാലയം.

പുതിയ സ്പോൺസറുടെ കീഴിലേക്ക് കഫാല മാറുന്ന സമയം പഴയ സ്പോൺസർ അടക്കാനുള്ള ലെവി കുടിശിക ഒഴിവാക്കുന്നതാണു പുതിയ പരിഷ്ക്കരണം.

പുതിയ പരിഷ്ക്കരണം നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്.

കാരണം പല സന്ദർഭങ്ങളിലും തൊഴിലുടമ ലെവി അടക്കാതെ വർക്ക് പെർമിറ്റും ഇഖാമയും എക്സ്പയർ ആകുംബോൾ കഫീലിന്റെ അനുമതിയില്ലാതെത്തന്നെ കഫാല മാറുന്നവർ ധാരാളമുണ്ട്.

ഇത്തരം സാഹചര്യങ്ങളിൽ പഴയ കഫീലിന്റെ ലെവി കുടിശ്ശികയും അടക്കേണ്ടി വരുമോ എന്നത് പല സ്പോൺസർമാരെയും കഫാല ഏറ്റെടുക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാറുണ്ട്.

പല തൊഴിലാളികളും അത്തരം കുടിശ്ശിക ഭാരം ഓർത്ത് തർഹീൽ വഴിയോ ലേബർ ഓഫീസ് വഴിയോ എക്സിറ്റിലും പോകാറുണ്ട്. പലരും ഇത്തരം അനുഭവങ്ങൾ അറേബ്യൻ മലയാളിയുമായി നേരത്തെ പങ്ക് വെക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇനി മുതൽ അത്തരത്തിലുള്ള പഴയ ബാധ്യതകളെക്കുറിച്ചുള്ള ആശങ്കകൾ വേണ്ട എന്നതിനാൽ ധൈര്യമായി കഫാല മാറാനും സൗദിയിൽ തുടരാനും പുതിയ പരിഷ്ക്കരണം അനുവദിക്കുമെന്നതാണു വ്യക്തമാകുന്നത്.

പുതിയ പരിഷ്ക്കരണ പ്രകാരം ഇനി കഫാല മാറിയാൽ അതിനു ശേഷം ഇഖാമ പുതുക്കാനുള്ള വർക്ക് പെർമിറ്റ്‌ ഫീസും ഇഖാമ ഫീസും മാത്രം അടച്ചാൽ മതിയാകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്