ജിദ്ദ സീസണിലെ മുഴുവൻ പരിപാടികളും മൂന്ന് ദിവസത്തേക്ക് നിർത്തി വെച്ചു
ജിദ്ദ സീസണിലെ എല്ലാ പ്രോഗ്രാമുകളും മൂന്ന് ദിവസത്തേക്ക് നിർത്തി വെച്ചതായി അധികൃതർ പ്രഖ്യാപിച്ചു.
അന്തരിച്ച ശൈഖ് ഖലീഫ ബിൻ സായിദിനോടുള്ള ആദരസൂചകമായാണു പ്രോഗ്രാമുകൾ മൂന്ന് ദിവസത്തേക്ക് മാറ്റി വെച്ചത്.
മെയ് 16 വരെ എല്ലാ ടൂറിസം ആക്റ്റിവിറ്റികളും മാറ്റി വെച്ചതായി ടൂറിസം മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
എല്ലാ മത്സരങ്ങളും മാറ്റി വെച്ചതായി സൗദി ലീഗും പ്രഖ്യാപിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശൈഖ് സായിദിന്റെ വേർപാടിൽ വിവിധ തലങ്ങളിലുള്ള വ്യക്തികൾ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
വിവിധ രാജ്യങ്ങളുമായി ശക്തമായ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലും യുഎഇയുടെ കുതിപ്പിൽ നിർണ്ണായക പങ്ക് വഹിക്കുന്നതിലും ശൈഖ് ഖലീഫ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
