2022ലെ ആദ്യത്തെ ഭീമൻ പൂർണ്ണ ചന്ദ്രനെ നാളെ കാണാം
അറബ് മേഖലയിലെ ജനങ്ങൾക്ക് ശവ്വാലിലെ ഭീമാകാരമായ പൂർണ്ണ ചന്ദ്രനെ ഞായറാഴ്ച കാണാൻ സാധിക്കും.
സാധാരണയേക്കാൾ ഭൂമിയോട് അൽപ്പം അടുത്തായിരിക്കുമെന്നതിനാൽ അതിന്റെ ആകാരം വലുതായും പ്രകാശം തെളിച്ചമുള്ളതാകുകയും ചെയ്യും.
ചന്ദ്രന്റെ കേന്ദ്രവും ഭൂകേന്ദ്രവും തമ്മിലുള്ള അകലം 3,62,146 കിലോമീറ്ററിനുള്ളിലാകുംബോഴാണു പൂർണ്ണ ചന്ദ്രൻ എന്ന വിശേഷണം നൽകപ്പെടുകയെന്ന് ജ്യോതിശാസ്ത്ര സൊസൈറ്റി മേധാവി എഞ്ചിനിയർ മജീദ് അബു സഹ്‌റ വ്യക്തമാക്കി.
നാളെ പൂർണ്ണ ചന്ദ്രൻ ഭൂമിയിൽ നിന്ന് 3,,62,127 കിലോമീറ്റർ അകലെയായിരിക്കും.
സൂര്യാസ്തമയത്തോടെ തെക്കുകിഴക്കൻ ചക്രവാളത്തിൽ നിന്ന് ചന്ദ്രൻ ഉദിക്കുമെന്നും ഭൂമിക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിലെ പൊടിയുടെയും മറ്റ് പ്ലവകങ്ങളുടെയും ഫലമായി അതിൽ നിന്ന് പ്രതിഫലിക്കുന്ന വെളുത്ത വെളിച്ചം വിതറുന്നതിന്റെയും നിറങ്ങളുടെയും ഫലമായി അത് ഓറഞ്ച് നിറത്തിലായിരിക്കുമെന്ന് അബു സഹ്‌റ പ്രസ്താവിച്ചു. പക്ഷേ അതിന്റെ ഉദയത്തിനു ശേഷം ചക്രവാളത്തിൽ നിന്ന് നീങ്ങുന്നത് സാധാരണ വെള്ളി നിറത്തിൽ ദൃശ്യമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa