Saturday, November 16, 2024
Saudi ArabiaTop Stories

സൗദിയിലേക്ക് നുഴഞ്ഞ് കയറിയ ചാരനെ വധ ശിക്ഷക്ക് വിധേയനാക്കി

സൗദിയിലേക്ക് ചാര പ്രവർത്തനത്തിനായി നുഴഞ്ഞ് കയറിയ ഹൂത്തി ഭീകരനെ റിയാദിൽ വധശിക്ഷക്ക് വിധേയനാക്കി.

മുഹമ്മദ് അബ്ദുൽ ബാസ്വിത് അൽ മുഅല്ലമി എന്ന യമനി പൗരനെയാണു വധശിക്ഷക്ക് വിധേയനാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

പ്രതി അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞ് കയറുകയും ഭീകരർക്ക് വേണ്ടി ചാര പ്രവൃത്തി നടത്തുകയും ഹൂത്തികൾക്ക് സായുധ പരിശീലനവും നിർദ്ദേശവും നൽകിയിരുന്നു.

സ്ഫോടനങ്ങൾ നടത്തുന്നതിനായി പ്രതി സുപ്രധാന നേതൃ, സൈനിക കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മറ്റും ഭീകരർക്ക് കൈമാറിയതായി അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

പ്രതിക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടതിനാൽ ക്രിമിനൽ കോർട്ട് വധശിക്ഷ വിധിക്കുകയും അപ്പീലുകൾ തള്ളുകയും ചെയ്തതിനെത്തുടർന്ന് റിയാദിൽ ഇന്ന്(ശനിയാഴ്ച) വധശിക്ഷ നടപ്പാക്കിയതായി മന്ത്രാലയം പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്