Thursday, December 5, 2024
Saudi ArabiaTop Stories

രണ്ടര പതിറ്റാണ്ടിലധികമായി സ്പീഡ് ബോട്ട് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മലയാാളി ജിസാനിൽ മരിച്ചു

കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി ജീസാൻ – ഫർസാൻ ദ്വീപ് റൂട്ടിലെ  യാത്രക്കായുള്ള സ്പീഡ് ബോട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന മലയാളി മരിച്ചു.

തിരുവനന്തപുരം-വിഴിഞ്ഞം സ്വദേശിയായ ഇസ്മാഈൽ മുഹമ്മദ് കണ്ണ് (56) ആണ് മസ്തിഷ്ക്കാഘാതം മൂലം ബിൻ നാസർ ആശുപത്രിയിൽ വെച്ച് മരിച്ചത്.

കഴിഞ്ഞ ദിവസം തലവേദനയും ദേഹാസ്വാസ്ഥ്യവും ശക്തമായത് മൂലം ജീസാനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ബിൻ നാസർ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

മൂന്ന് മാസം മുംബായിരുന്നു ഇദ്ദേഹം നാട്ടിൽ നിന്ന് അവധി കഴിഞെത്തിയത്. മയ്യിത്ത് ജിസാനിൽ മറവ് ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്