ഇന്ത്യക്കാരിയെ കുത്തിക്കൊന്ന എത്യോപ്യക്കാരിയുടെ വധശിക്ഷ അപ്പീൽ കോടതി ശരി വെച്ചു
കുവൈത്ത് സിറ്റി: ഇന്ത്യൻ വേലക്കാരിയെ കുത്തിക്കൊന്ന എത്യോപ്യക്കാരിക്ക് വധശിക്ഷ നൽകാനുള്ള കോടതി വിധിയെ കുവൈത്ത് അപ്പീൽ കോടതിയും ശരി വെച്ചു.
ഒരു വർഷം മുംബായിരുന്നു സഹപ്രവർത്തകയായ ഇന്ത്യക്കാരിയെ കഫീലിന്റെ വീട്ടിൽ വെച്ച് വാക്കു തർക്കങ്ങളെത്തുടർന്ന് എത്യോപ്യക്കാരി കുത്തിക്കൊന്നത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു വിചാരണക്കോടതി വിഷയത്തിൽ വധശിക്ഷ വിധിച്ച് ഉത്തരവിറക്കിയത്.
ഇപ്പോൾ വിധിയെ ആപ്പീൽ കോടതിയും ശരി വെച്ചതോടെ ഇനി ഒരു അന്തിമ വിധി കൂടി വരാനുണ്ട്.
2021 ലെ റമളാനിലെ ആദ്യ നോമ്പ് ദിനമാണ് അതിക്രൂരമായ കൊലപാതകം നടന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa