പുതിയ വിസയിൽ സൗദിയിൽ ജോലിക്കെത്തിയ യുവാവ് പിതാവിന്റെ മുമ്പിൽ വെച്ച് കാറിടിച്ച് മരിച്ചു
റിയദിലെ അൽ അഫ് ലാജിൽ പുതിയ തൊഴിൽ വിസയിലെത്തിയ ഇന്ത്യൻ യുവാവ് പിതാവിന്റെ മുമ്പിൽ വെച്ച് കാറിടിച്ച് മരിച്ചു.
മൂന്ന് പതിറ്റാണ്ടായി പ്രദേശത്ത് ടൈലർ ജോലി ചെയ്യുന്ന പിതാവ് ന ഈം ആണ് മകനെ സൗദിയിലേക്ക് കൊണ്ട് വന്നത്.
പ്രായാധിക്യവും രോഗങ്ങളും കാരണം പ്രവാസം അവസാനിപ്പിക്കാനിരുന്ന ന ഈം തന്റെ പകരക്കാരനായി പരിശീലനം നൽകാനായിരുന്നു സൗദിയിലെത്തിച്ചത്.
റമളാനു മുമ്പ് മകൻ നാട്ടിൽ നിന്ന് പോന്നപ്പോൾ പിതാവ് നാട്ടിൽ അവധിയിൽ ആയിരുന്നു. പെരുന്നാളിനു ശേഷം അവധി കഴിഞ്ഞ് പിതാവ് സൗദിയിലേക്ക് തിരികെ വരികയും മകന്റെ കൂടെ താമസിച്ച് ജോലിയിൽ പരിശീലനം നൽകാൻ ആരംഭിക്കുകയും ചെയ്തിരുന്നു.
ന ഈം നാട്ടിൽ നിന്നെത്തി രണ്ട് ദിവസം കഴിഞ്ഞായിരുന്നു മകൻ തന്റെ മുന്നിൽ അപകടത്തിൽ മരിക്കുന്നത്. മകന്റെ മയ്യിത്ത് അഫ് ലാജിൽ തന്നെ മറവ് ചെയ്തതായി ന ഈം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q