ഇന്ന് മുതൽ വിദേശികൾക്ക് പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശന വിലക്ക്; 4 വിഭാഗങ്ങൾക്ക് മാത്രം അനുമതി
ഇന്ന്-26-05-12 വ്യാഴം മുതൽ വിദേശികൾക്ക് പെർമിറ്റില്ലാതെ മക്കയിലേക്ക് പ്രവേശന വിലക്ക് പ്രാബല്യത്തിൽ വന്നതായി പബ്ലിക് സെക്യൂരിറ്റി വക്താവ്, ബ്രിഗേഡിയർ ജനറൽ സാമി ബിൻ മുഹമ്മദ് അൽ-ഷുവൈരിഖ് അറിയിച്ചു.
ഹജ്ജ് തീർഥാടന നിയന്ത്രണങ്ങളുടെ ഭാഗമായി പ്രാബല്യത്തിൽ വന്ന പ്രവേശന വിലക്കിനെത്തുടർന്ന് മക്കയിലേക്ക് പ്രവേശിക്കാനുദ്ദേശിക്കുന്നവർ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് പെർമിറ്റ് കരസ്ഥമാക്കണമെന്നും സാമി ഓർമ്മിപ്പിച്ചു.
പ്രവേശന വിലക്ക് നിലവിൽ വന്നതോടെ നാല് വിഭാഗങ്ങൾക്ക് മാത്രമേ ഇനി മക്കയിലേക്ക് അനുമതി ലഭിക്കുകയുള്ളൂ. അവ താഴെ കൊടുക്കുന്നു.
ബന്ധപ്പെട്ടവർ നൽകുന്ന പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ് ഉള്ളവർ, മക്ക ഇഖാമ ഉള്ളവർ, ഉംറ പെർമിറ്റ് ഉള്ളവർ, ഹജ്ജ് പെർമിറ്റ് ഉള്ളവർ. എന്നിവരാണ് നാല് വിഭാഗങ്ങൾ.
ഹജ്ജ് സീസണിൽ മക്കയിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന വിദേശികൾക്കുള്ള ഇലക്ട്രോണിക് പെർമിറ്റ് ഇഷ്യു ചെയ്യാനുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങിയതായി ജവാസാത്ത് ഇന്നലെ അറിയിച്ചിരുന്നു.
പെർമിറ്റ് ഇഷ്യു ചെയ്ത് ലഭിക്കുന്ന വിഭാഗങ്ങൾ താഴെ വിവരിക്കുന്നവയാണ്.
ഗാർഹിക തൊഴിലാളികൾ, മക്കയുടെ അതിർത്തിക്കുള്ളിലെ സ്ഥാപനങ്ങളിലെ ജോലിക്കാർ, സീസൺ വർക്ക് പെർമിറ്റ് ഉള്ളവർ, അജീറിൽ കരാർ ചെയ്ത കോണ്ട്രാക്ടർമാർ എന്നിവർക്കാണു പെർമിറ്റ്കിട്ടുക.
ഗാർഹിക തൊഴിലാളികൾക്ക് അബ്ഷിർ വഴിയും സ്ഥാപനങ്ങൾക്ക് മുഖീം വഴിയും പെർമിറ്റിനു അപേക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa