70 വർഷമായി ഹറം ഇമാമിന്റെ പിറകിലായി ഒരേ സ്ഥാനത്ത് നിന്ന് ജമാ അത്തായി നമസ്ക്കരിച്ച പണ്ഡിതൻ മരിച്ചു
മക്ക: നീണ്ട 70 വർഷമായി മക്കയിലെ മസ്ജിദുൽ ഹറാമിലെ ജമാ അത്ത് നമസ്ക്കാരങ്ങളിൽ ഇമാമിന്റെ പിറകിൽ ഒരേ സ്ഥാനത്ത് നിന്ന് നമസ്ക്കരിച്ചിരുന്ന പണ്ഡിതൻ മരിച്ചു.
ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് ആലു ശൈഖ് ആണ് തന്റെ 116 ആം വയസ്സിൽ അന്തരിച്ചത്.
വളരെക്കാലമായി രോഗ ബാധിതാനയിക്കഴിയുകയായിരുന്നു ശൈഖ് മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ്.
ശൈഖിന്റെ ജനാസ നമസ്ക്കാരം ഇന്ന് ഫജ്ർ നമസ്ക്കാരാനന്തരം മസ്ജിദുൽ ഹറാമിൽ വെച്ച് നിർവ്വഹിക്കപ്പെട്ടു. അദ്ദേഹത്തെ അൽ അദ്ല് മഖ്ബറയിൽ മറവ് ചെയ്യുകയും ചെയ്തു.
ശൈഖിന്റെ വേർപാടിൽ നിരവധി പണ്ഡിതരും പ്രബോധകരും പൊതു ജനങ്ങളും അനുശോചിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa