Monday, September 23, 2024
Saudi ArabiaTop Stories

ജൂൺ മുതൽ ഓഗസ്ത് അവസാനം വരെയുള്ള സൗദിയിലെ കാലവസ്ഥാ സാധ്യതയെക്കുറിച്ച് വ്യക്തമാക്കി നിരീക്ഷണ കേന്ദ്രം 

ജിദ്ദ: ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെയുള്ള രജ്യത്തെ കാലാവസ്ഥയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ ഇന്ന് (വ്യാഴം) നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.

ഭൂരിഭാഗം പ്രദേശങ്ങളിലും ഉപരിതല താപനില ശരാശരിയേക്കാൾ ഒരു ഡിഗ്രി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം മക്ക അൽ-മുകറമ, അൽ-ബാഹ, അസീർ, ജസാൻ മേഖലകൾ ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ സാധാരണ നിരക്കിൽ തന്നെ തുടരും.

ദുൽഹിജ്ജ മാസത്തിൽ മക്കയിലും പുണ്യസ്ഥലങ്ങളിലും താപനില സാധാരണ പരിധിയിലായിരിക്കും.

ജൂലായിൽ ശരാശരി താപനില ഒന്നര ഡിഗ്രി വർദ്ധിക്കും,പ്രത്യേകിച്ച് റഫ്ഹ, ഹഫ്ർ അൽ-ബാതിൻ, ഹായിൽ, വടക്കൻ ഖസീം എന്നിവിടങ്ങളിൽ.

അതേ സമയം ജസാൻ, അസിർ, അൽ ബഹ, മക്ക അൽ മുഖറമയുടെ ഉയർന്ന പ്രദേശങ്ങളിൽ ശരാശരിയേക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായും നിരീക്ഷണത്തിൽ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്