Sunday, September 22, 2024
Saudi ArabiaTop Stories

ഗാർഹിക തൊഴിലാളികൾക്കുള്ള ലെവിയുമായി ബന്ധപ്പെട്ട് സൗദി പ്രവാസികൾ ഉന്നയിച്ച 6 സംശയങ്ങൾക്കുള്ള മറുപടികൾ

1. ഗാർഹിക തൊഴിലാളികൾ എന്ന വിഭാഗത്തിൽ ആരെല്ലാം ഉൾപ്പെടും?.
ഉത്തരം: ഗാർഹിക വേലക്കാർ, ഹൗസ് ഡ്രൈവർ, ഹൗസ് സെക്യൂരിറ്റി, ഗാർഡനർ പോലുള്ള വിവിധ പ്രൊഫഷനുകൾ.

2.  ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമാകുന്നത് ഏത് രീതിയിലാണ്.
ഉത്തരം: ഒരു സൗദി പൗരന്റെ കീഴിൽ 4 ലധികം ഗാർഹിക തൊഴിലാളികൾ ഉണ്ടെങ്കിൽ നാലിൽ അധികം ഉള്ള ഓരോ ഗാർഹിക തൊഴിലാളിക്കും ലെവി അടക്കണം. ഒരു വിദേശിയുടെ കീഴിൽ രണ്ടിലധികം ഗാർഹിക തൊഴിലാളികൾ ഉണ്ടെങ്കിൽ രണ്ടിലധികം ഉള്ള ഓരോ ഗാർഹിക തൊഴിലാളിക്കും ലെവി അടക്കണം.

3. നിലവിൽ ഗാർഹിക തൊഴിലാളികൾക്ക് ലെവി എപ്രകാരം ആണ് ഈടാക്കുന്നത്?
ഉത്തരം: ഇപ്പോൾ (2021 മെയ് 22 മുതൽ) ലെവി  ഈടാക്കുന്നത് പുതുതായി വരുന്ന ഗാർഹിക തൊഴിലാളികൾക്ക് മാത്രമാണ്. 2023 മെയ് 11 മുതൽ നേരത്തെ സൗദിയിൽ ഉള്ള ഗാർഹിക തൊഴിലാളികൾക്കും പുതുതായി വരുന്ന ഗാർഹിക തൊഴിലാളികൾക്കും ഒരു പോലെ ലെവി ബാധകമാകും.

4. ഗാർഹിക തൊഴിലാളികൾക്ക് എത്രയാണ് ലെവി അടക്കേണ്ടത്?
ഉത്തരം: വർഷം 9600 റിയാൽ.

5. ഗാർഹിക തൊഴിലാളികൾക്കുള്ള ലെവിയിൽ നിന്ന് ഒഴിവാകുന്നത് ആരെല്ലാം?
ഉത്തരം: മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഇളവ് ലഭിക്കും. ഉദാഹരണത്തിന്, ഒരു കുടുംബാംഗത്തിന് വൈദ്യസഹായം നൽകുന്നതിനോ പ്രത്യേക ആവശ്യങ്ങളുള്ള ആളുകളെ പരിചരിക്കുന്നതിനോ വേണ്ടി നിയമിക്കപ്പെടുന്ന തൊഴിലാളികളെ, അതിനായി രൂപീകരിച്ച കമ്മിറ്റി രൂപീകരിച്ച ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി ലെവിയിൽ നിന്ന് ഒഴിവാക്കപ്പെടും.

6. നിലവിൽ ഗാർഹിക തൊഴിലാളികൾക്ക് ലെവി നൽകേണ്ട ബാധ്യതയുള്ള എത്ര തൊഴിലുടമകൾ സൗദിയിൽ ഉണ്ട്?
ഉത്തരം: മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 70,000 തൊഴിലുടമകളുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്