Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശി ഉൾപ്പടെ 3 പ്രവാസികൾ മരിച്ചു

സൗദിയിലെ അൽ ഹസയിൽ ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പടെ മൂന്ന് വിദേശികൾ മരിച്ചു.

കോഴിക്കോട് കൊയിലാണ്ടി ആനവാതിൽക്കൽ നജീബ് (32) ആണ് മരിച്ച മലയാളി.  മരിച്ച മറ്റു രണ്ട് പേർ ഈജിപ്ഷ്യൻ പൗരന്മാരാണ്.

ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന നജീബ് ഈജിപ്തുകാരെ റിയാദ് എയർപോർട്ടിൽ നിന്ന് അൽഹസയിലേക്ക് കൊണ്ട് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

ഭാര്യയും ഒരു മകനും അടങ്ങുന്നതാണു നജീബിന്റെ കുടുംബം. മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്