ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ; ഗൾഫിൽ പ്രതിഷേധം ശക്തമായി; ഇന്ത്യൻ അംബാസഡറെ വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു; ബിജെപി നേതാക്കൾ മാപ്പ് പറഞ്ഞു
ഇന്ത്യയിൽ ബിജെപി വാക്താക്കൾ പ്രവാചക നിന്ദാ പരാമർശം നടത്തിയ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഗൾഫ് രാജ്യങ്ങൾ.
സോഷ്യൽ മീഡിയകളിൽ പ്രധാനമന്ത്രി മോഡിയുടെ അടുത്ത വ്യക്തികൾ നടത്തിയ പ്രവാചക നിന്ദ എന്ന രീതിയിൽ ആണ് പ്രതിഷേധം ശക്തമായത്.
“ഇല്ലാ റസൂലുല്ലാഹ് യാ മോഡി”( അല്ലാഹുവിന്റെ പ്രവാചകൻ തന്നെയാണ് ഞങ്ങൾക്ക് എല്ലാം ഓ മോഡി എന്ന് സാരം) എന്ന അറബിക് ഹാഷ് ടാഗിലാണ് ഗൾഫ് രാജ്യങ്ങളിൽ പ്രതിഷേധ പോസ്റ്റുകൾ വ്യാപകമാകുന്നത്.
പല അറബ് പൗരന്മാരും ഇന്ത്യയെ ബഹിഷ്ക്കരണമെന്ന് വരെ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും പ്രസിദ്ധീകരിക്കുന്നുണ്ട്.
ഖത്തറിലെ ഇന്ത്യൻ അംബാസഡറെ വിളിച്ച് വരുത്തി ഖത്തർ വിദേശകാര്യ സഹമന്ത്രി ശക്തമായ പ്രതിഷേധം അറിയിക്കുകയും ഇന്ത്യൻ നേതാക്കളുടെ നിലപാടിനെ അപലപിക്കുകയും ചെയ്തിട്ടുണ്ട്.
പ്രവാചക നിന്ദ നടത്തിയ ബിജെപി വാക്താക്കളായ നുപൂർ ശർമയും നവീൻ കുമാർ ജിൻഡലും വിഷയത്തിൽ മാപ്പ് പറയുകയും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല എന്നും പ്രസ്താവിച്ചു.
നേരത്തെ പ്രവാചക നിന്ദാ വിഷയത്തിൽ പ്രതിഷേധം ശക്തമായതോടെ ഇരുവരെയും അവരുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ബിജെപി ഒഴിവാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa