സൗദിയിലേക്ക് 3 ലക്ഷം മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള മൂന്ന് ശ്രമങ്ങൾ തകർത്തു
അൽ ഹദീഥ്വ ചെക്ക് പോയിന്റ് വഴി സൗദിയിലേക്ക് മയക്ക് മരുന്ന് ഗുളികകൾ കടത്താനുള്ള മൂന്ന് ശ്രമങ്ങൾ സൗദി കസ്റ്റംസ് തകർത്തു.
ട്രക്കിന്റെ ഇന്ധന ടാങ്കിന്റെ അകത്ത് ഒളിപ്പിച്ച നിലയിൽ ആയിരുന്നു ഒരു കടത്ത് ശ്രമം പിടികൂടിയത്.
ശരീരത്തിൽ ധരിച്ചിരുന്ന മെഡിക്കൽ ബ്രേസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മറ്റൊരു കടത്ത് ശ്രമം പിടിച്ചത്.
സ്റ്റോൺ വാൾ പാനലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൂന്നാമത്തെ കടത്ത് ശ്രമം പിടികൂടിയത്.
മൂന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് വ്യക്തികളെ അറസ്റ്റ് ചെയ്തു. മയക്ക് മരുന്ന് കടത്തുകൾ തടയാനുള്ള ശ്രമങ്ങൾ ഏത് വിധേനയും തകർക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa