ഗാർഹിക തൊഴിലാളികളെ വാണിജ്യ സ്ഥാപനങ്ങളിൽ ജോലിക്ക് നിയമിച്ചാൽ ശിക്ഷ
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ഗാർഹിക തൊഴിലാളികൾക്കായുള്ള തർക്ക പരിഹാര സമിതി തൊഴിൽ വ്യവസ്ഥകൾ ലംഘിക്കുന്നതിനുള്ള നിയമ നടപടികളും പിഴകളും നിർവചിക്കുന്ന മാർഗരേഖ പുറത്തിറക്കി.
സൗദി തൊഴിൽ നിയമപ്രകാരം ഗാർഹിക തൊഴിലാളികളെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ അനുവദിച്ചാൽ ഉത്തരവാദികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും.
ഗാർഹിക തൊഴിലാളികളുടെ സേവനം വാണിജ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമ ലംഘനമായാണ് കണക്കാക്കുന്നത്.
പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിനും നിയമപരമായ പിഴകൾ ഒഴിവാക്കുന്നതിനുമായി, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്ന വിദേശ തൊഴിലാളികളുമായി ഏതെങ്കിലും വിധത്തിൽ ഇടപെടുകയോ സഹകരിക്കുകയോ ചെയ്യുന്നതിന്റെ അപകടത്തെക്കുറിച്ച് മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa