Saturday, September 21, 2024
Saudi ArabiaTop Stories

ചില സ്ഥലങ്ങളിൽ താപനില 50 ഡിഗ്രിയെത്തും; മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ വിഭാഗം

ഞായർ മുതൽ ബുധനാഴ്ച വരെ നീളുന്ന ഉഷ്ണ തരംഗത്തെക്കുറിച്ച് സൗദി കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.

ചില പ്രവിശ്യകളിൽ താപനില 50 ഡിഗ്രി വരെയെത്തുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ഈസ്റ്റേൺ പ്രൊവിൻസിന്റെ ഭൂരിഭാഗം ഏരിയകളിലും മദീനക്കും യാംബുവിനും ഇടയിലുള്ള സ്ഥലങ്ങളിലും താപ നില 47 ഡിഗ്രി മുതൽ 50 ഡിഗ്രി വരെയെത്തും.

റിയാദ്, ഖസീം, നൊർതേൺ ബോഡർ പ്രവിശ്യകളുടെ കിഴക്കൻ ഭാഗങ്ങളിൽ താപ നില 45 ഡിഗ്രിക്കും 47 ഡിഗ്രിക്കും ഇടയിലാണ് അനുഭവപ്പെടുക.

ഉഷ്ണ തരംഗം ശക്തമാകുമെന്നതിനാൽ എല്ലാ ജനങ്ങളും ബന്ധപ്പെട്ട വകുപ്പുകളുടെ സുരക്ഷാ മുൻ കരുതൽ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്