Sunday, September 22, 2024
Saudi ArabiaTop Stories

കിരീടാവകാശിയുടെ ത്രിരാഷ്ട്ര പര്യടനം തിങ്കളാഴ്ച ആരംഭിക്കും

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ത്രിരാഷ്ട്ര പര്യടനം തിങ്കളാഴ്ച മുതൽ ആരംഭിക്കും.

ഈജിപ്ത്, ജോർദ്ദാൻ, തുർക്കി എന്നീ രാജ്യങ്ങളിൽ ആയിരിക്കും കിരീടാവകാശി സന്ദർശനം നടത്തുക.

പര്യടനത്തിൽ പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും, ഉഭയകക്ഷി സഹകരണം, നിക്ഷേപം, ഊർജം എന്നീ മേഖലകളിൽ നിരവധി കരാറുകളിൽ ഒപ്പുവെക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

ജൂൺ 22 നു മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ തുർക്കി സന്ദർശിക്കുമെന്ന് തുർക്കി പ്രസിഡന്റ് ഉർദുഗാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഗ്രീസ്, സൈപ്രസ്, അൾജീരിയ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന മാറ്റൊരു വിദേശ പര്യടനവും ജൂലൈ അവസാനം കിരീടാവകാശി നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്