Monday, September 23, 2024
Saudi ArabiaTop Stories

ഒരു ഡോക്ടറെ ഒരിക്കൽ സമീപിച്ചാൽ പിന്നീട് സൗജന്യ കൺസൾട്ടിംഗ് ലഭ്യമാകുന്ന സമയപരിധി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി

സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് രോഗിയുടെ ആദ്യ സന്ദർശന വേളയിൽ തന്നെ ചികിത്സാ ഫീസ് ഈടാക്കാൻ അവകാശമുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗിയുടെ പ്രഥമ വിസിറ്റിംഗിൽ ഫീസ് ഈടാക്കാൻ ആശുപത്രിക്ക് അവകാശമുണ്ടോ എന്ന ഒരു ഉപയോക്താവിന്റെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രാലയം.

അതേ സമയം രോഗിക്ക് സൗജന്യമായി കൺസൾട്ടിംഗ് ലഭ്യമാകുന്ന സാഹചര്യവും മന്ത്രാലയം വ്യക്തമാക്കി.

ഒരു രോഗി ആദ്യ തവണ ഡോക്ടറെ സമീപിച്ച് ചികിത്സാ ഫീസ് നൽകി പിന്നീട് 14 ദിവസങ്ങൾക്കുള്ളിൽ ആണ് അടുത്ത വിസിറ്റിംഗ് നടത്തുന്നതെങ്കിൽ പ്രസ്തുത വിസിറ്റിംഗ് സൗജന്യമായിരിക്കുമെന്നാണ് മന്ത്രാലയം വെളിപ്പെടുത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്