Tuesday, September 24, 2024
Saudi ArabiaTop Stories

ഹുറൂബിന്റെ കുരുക്കിൽ നിന്ന് രക്ഷപ്പെടാനുള്ള പുതിയ മാർഗ്ഗങ്ങൾ നിരവധി പ്രവാസികൾക്ക് ആശ്വാസമാകും

തൊഴിലാളി ഒളിച്ചോടിയതായി സ്പോൺസർ റിപ്പോർട്ട് ചെയ്ത തൊഴിലാളികളുടെ ഹുറൂബ് സ്റ്റാറ്റസ് സ്പോൺസറുടെ അനുമതിയില്ലാതെത്തന്നെ നീക്കം ചെയ്യാനുള്ള വകുപ്പുകൾ നൂറുകണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമാകും.

പലരും താത്ക്കാലികമായി കൂലികഫീലുമാരുടെ കീഴിൽ സൗദിയിൽ എത്തിപ്പെട്ട് കുറേ കഴിയുമ്പോൾ ഹുറൂബാക്കപ്പെട്ടവർ ആയിരിക്കും.അത്തരം സ്പോൺസർമാർ അധികവും ഹുറൂബാക്കിയ ശേഷം സ്ഥാപനം തന്റെ പേരിൽ നിന്ന് ഒഴിവക്കുകയും ചെയ്തിട്ടുണ്ടാകും. ഇങ്ങനെയുള സാഹചര്യത്തിൽ,നിലവിൽ ആക്റ്റീവ് അല്ലാത്ത സ്ഥാപനങ്ങളുടെ കീഴിലായിരുന്നു തൊഴിലാളി ഹുറൂബാക്കപ്പെട്ടത്  എങ്കിൽ അവരുടെ ഹുറൂബ് സ്റ്റാറ്റസ് ഒഴിവാക്കാൻ സ്പോൺസറുടെ അനുമതി ഇനി ആവശ്യമില്ല എന്നതിനാൽ പുതിയ തീരുമാനം വലിയ ആശ്വാസമാകും.

ലേബർ ഓഫീസിൽ 30 ദിവസമായിട്ടും ഫയൽ തുറക്കാത്ത സ്ഥാപനങ്ങൾ ഹുറൂബാക്കിയവർക്കും പുതിയ തീരുമാന പ്രകാരം കഫീലിന്റെ അനുമതിയില്ലാതെത്തന്നെ ഹുറൂബിൽ നിന്ന് ഒഴിവാകാൻ സാധിക്കും. പല തട്ടിക്കൂട്ട് മുഅ സ്സസകളിലും വന്ന് ഹുറൂബാക്കപ്പെട്ടവർക്ക് ഇത് പ്രയോജനപ്പെടും.

75 ശതമാനം തൊഴിലാളികളുടെയും തൊഴിൽ കരാർ ഓൺലൈനിൽ രെജിസ്റ്റർ ചെയ്യപ്പെടാത്ത ചുവപ്പിലുള്ള സ്ഥാപനങ്ങളും
80 ശതമാനം തൊഴിലാളികൾക്കും വേതനസുരക്ഷാ നിയമപ്രകാരം സാലറി നൽകാത്ത ചുവപ്പിലുള്ള സ്ഥാപനങ്ങളും ഹുറൂബാക്കിയവർക്കും കഫീലിന്റെ അനുമതിയില്ലാത ഹുറൂബ് നീക്കം ചെയ്ത് ലഭിക്കും. പല ഹുറൂബ് കേസുകളിലെയും സ്പോൺസർമാരും മേൽ പരാമർശിക്കപ്പെട്ട കാറ്റഗറിയിൽ ഉളാവരാകാനാണു സാധ്യത.

മേൽ പരാമർശിച്ച സ്റ്റാറ്റസുകളിൽ ഏതെങ്കിലും ഒന്നിലാണ് സ്ഥാപനമെങ്കിൽ സ്പോൺസറുടെ അനുമതിയില്ലാതെ തന്നെ അധികൃതർക്ക് ഹുറൂബ് നീക്കം ചെയ്യാൻ സാധിക്കും എന്നതിനാൽ ഇത്തരം കേസുകളിൽ പെട്ട തൊഴിലാളികൾ ലേബർ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുകയും ഹുറൂബ് നിക്കാം ചെയ്യാൻ ശ്രമിക്കുകയും.ചെയ്യാം.

ഇവക്ക് പുറമേ തങ്ങളെ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന് ഒരു തൊഴിലാളിക്ക് ലേബർ ഓഫീസിൽ തെളിയിക്കാൻ സാധിക്കുന്ന സാഹചര്യത്തിൽ , അധികൃതർ ഹുറൂബ് ഒഴിവാക്കി മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് കഫാല മാറ്റിക്കൊടുക്കുകയോ നിയമപരമായി എക്സിറ്റ് നൽകുകയോ ചെയ്യുന്ന സംവിധാനവുമുണ്ടെന്ന് നേരത്തെ അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിട്ടുണ്ട്

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്