Tuesday, September 24, 2024
Saudi ArabiaTop Stories

ലെവിയിൽ നിന്ന് ഒഴിവാകാനുള്ള രണ്ട് വ്യവസ്ഥകൾ വ്യക്തമാക്കി സൗദി മാനവവിഭവശേഷി മന്ത്രാലയം

ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ലെവി ഇളവ് ലഭിക്കാനുള്ള രണ്ട് വ്യവസ്ഥകൾ സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.

സ്ഥാപനത്തിന്റെ ഉടമ ഇൻഷൂറൻസിൽ രെജിസ്റ്റർ ചെയ്തിരിക്കണം എന്നതാണ് ഒരു വ്യവസ്ഥ.

സ്ഥാപനത്തിന്റെ ഉടമ പ്രസ്തുത സ്ഥാപനത്തിൽ ഫുൾ ടൈം വർക്ക് ചെയ്യണമെന്നതാണു രണ്ടാമത്തെ വ്യവസ്ഥ.

ഒൻപതോ അതിൽ കുറവോ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾക്കാണു ലെവിയിൽ നിന്ന് ഇളവ് ലഭിക്കുക.

സ്ഥാപനത്തിൽ ഉടമക്ക് പുറമെ മറ്റൊരു സൗദി തൊഴിലാളിയുണ്ടെങ്കിൽ നാല് വിദേശികളുടെയും സൗദി തൊഴിലാളിയില്ലെങ്കിൽ രണ്ട് വിദേശികളുടെയും ലെവി ഒഴിവാക്കിക്കൊടുക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്