Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിൽ ഒരാഴ്ചക്കുള്ളിൽ 15,000 ഇഖാമ,തൊഴിൽ, അതിർത്തി നിയമ ലംഘകർ പിടിയിൽ

ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 15,416 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇതിൽ 9572 പേർ ഇഖാമ നിയമ ലംഘകരും 2097 പേർ തൊഴിൽ നിയമ ലംഘകരും ബാക്കിയുള്ളവർ അതിർത്തി നിയമ ലംഘകരുമാണ്‌.

അനധികൃതമായി സൗദിയിലേക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 331 പേർ പിടിക്കപ്പെട്ടിട്ടുണ്ട്. അതിൽ 44% യമനികളും 42% എത്യോപ്യക്കാരും 14% മറ്റു രാജ്യക്കാരും ആണ്‌.

അനധികൃതമായി സൗദിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച 31 പേരും നിയമ ലംഘകർക്ക് അഭയവും സഹായവും മറ്റും ചെയ്ത് കൊടുത്ത 10 പേരും പിടിയിലായവരിൽ പെടുന്നു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 13,412 പേരെ നാട് കടത്തിയതായും അധികൃതർ വ്യക്തമാക്കുന്നു.

അതിർത്തി നിയമ ലംഘകർക്ക് ഏതെങ്കിലും രീതിയിൽ സഹായം ചെയ്യുന്നവർക്ക് കനത്ത പിഴയും ജയിലും ശിക്ഷയായി ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്