തിങ്കളാഴ്‌ച, ജൂൺ 8, 2026
Dammam

ഖുര്‍ആന്‍ പാരായണമത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

ദമ്മാം: യൂത്ത് ഇന്ത്യ ദമ്മാം ചാപ്റ്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണമത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദമ്മാം മേഖലയിലുള്ള പുരുഷ-വനിതകള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്.

നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ നിന്ന് നൂറാ ആസിഫ്, ഐഷ ഇസ്സ, ഫാത്തിമ നസ്‌റിന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

പുരുഷ വിഭാഗത്തില്‍ അര്‍ഷദ് അലി ഒന്നാം സ്ഥാനവും മുഹമ്മദ് ബിന്‍ഷാദ്, മിദ്‌ലാജ് സിനാന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ദമ്മാമ്മില്‍ യൂത്ത് ഇന്ത്യ സംഘടപ്പിച്ച പൊതുപരിപാടിയില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group