മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതിയുടെ ആഹ്വാനം
ഈ വരുന്ന ബുധനാഴ്ച മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി രാജ്യത്തെ വിശ്വാസികളോടാഹ്വാനം ചെയ്തു.
മാസപ്പിറവി നഗ്ന നേത്രങ്ങൾ കൊണ്ടോ ദൂരദർശിനി മുഖേനയോ ദൃശ്യമായാൽ അടുത്തുള്ള കോടതിയേയോ കോടതിയെ സമീപിക്കാനുള്ള മറ്റു കേന്ദ്രങ്ങളേയോ സമീപിക്കണം.
സാധ്യമാകുന്നവർ ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കുകയും മാസപ്പിറവി നിരീക്ഷണത്തിനു രൂപീകൃതമായ കമ്മറ്റികളുമായി സഹകരിക്കുകയും വേണം.
മുസ്ലിം പൊതു സമൂഹത്തിന്റെ നന്മയെ കാംക്ഷിച്ച് മാസപ്പിറവി നിരീക്ഷിക്കണമെന്നും ദൈവീക പ്രതിഫലം കൈവരിക്കുന്നതിൽ പങ്കാളികളാകണമെന്നും കോടതി ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa