തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വീണ്ടും വൻ അഴിമതി വേട്ട

സൗദി അഴിമതി വിരുദ്ധ സമിതിയുടെ വിവിധ നീക്കങ്ങളിൽ ഒരു മാസത്തിനിടെ 48 പേർ പിടിയിലായതായി അഴിമതി വിരുദ്ധ സമിതി അറിയിച്ചു.

കൈക്കൂലി, പണം വെളുപ്പിക്കൽ, പദവി ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ടാണു അറസ്റ്റ് നടന്നത്.

4672 പരിശോധനകളാണു സമിതി നടത്തിയത്. പിടിക്കപ്പെട്ടവരിൽ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു.

രാജ്യത്തിന്റെ സമ്പത്ത് കാക്കുന്നതിന്റെ ഭാഗമായി അഴിമതിയുമായി ബന്ധപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്യണമെന്ന് സമിതി പൊതു സമൂഹത്തോടാവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്