Saturday, September 21, 2024
Saudi ArabiaTop Stories

മക്കയിൽ റോഡ് സൈഡിൽ ഓഫാക്കാതെ നിർത്തിയിട്ട കാറിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

മക്ക: മക്കയിൽ റോഡരികിൽ ഓഫാക്കാതെ നിർത്തിയിട്ട കാറിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. മക്കയിലെ അൽഖദ്‌റാ റോഡിലാണ് ഓഫാക്കാതെ നിർത്തിയ കാറിനകത്ത് സൗദി പൗരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വാഹനമോടിച്ച് പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാൾ കാർ റോഡരികിൽ നിർത്തുകയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്തതാവും എന്നാണ് കരുതുന്നത്.

ദീർഘനേരം ഓഫാക്കാതെ നിർത്തിയിട്ട നിലയിൽ കാർ കണ്ട് സംശയം തോന്നിയ പോലീസുകാരൻ കാറിനടുത്തെത്തി പരിശോധിച്ചപ്പോൾ ഡ്രൈവിംഗ് സീറ്റിൽ കിടക്കുന്ന രീതിയിൽ സൗദി പൗരനെ കാണുകയായിരുന്നു.

പോലീസുകാരൻ നിരവധി തവണ ഇയാളെ വിളിച്ചെങ്കിലും ഇയാളുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ മരണപ്പെട്ടതായി വ്യക്തമായത്.

മണിക്കൂറുകൾക്ക് മുൻപ് തന്നെ ഇയാൾ മരണപ്പെട്ടതായും ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നും, പരിശോധനയിൽ വ്യക്തമായാതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q