കേരളത്തിൽ ബലി പെരുന്നാൾ ഞായറാഴ്ച; ഒമാനടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച
ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് കേരളത്തിൽ ബലി പെരുന്നാൾ ജൂലൈ 10 ഞായറാഴ്ചയായിരിക്കുമെന്ന് വിവിധ ഖാദിമാർ ഔദ്യോഗികമായി അറിയിച്ചു.
ദക്ഷിണകേരളത്തിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ നേരത്തെ തന്നെ നാളെ-വെള്ളിയാഴ്ച- ദുൽഹിജ്ജ 1 ആയും ജൂലൈ 10 ഞായറാഴ്ച ബലി പെരുന്നാളായും ഖാദിമാർ പ്രഖ്യാപിച്ചിരുന്നു.
ഉത്തര കേരളത്തിൽ അല്പം കൂടി വൈകിയതിനു ശേഷമാണ് മാസപ്പിറവി കണ്ടത് സ്ഥിരീകരിച്ചത്. ഇതോടെ കേരളം മുഴുവൻ ജൂലൈ 10 ഞായറാഴ്ച ബലി പെരുന്നാൾ ആഘോഷിക്കും.
അതേ സമയം കഴിഞ്ഞ ദിവസം മാസപ്പിറവി ദർശിച്ചതിനാൽ ഒമാനടക്കമുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ജൂലൈ 9 ശനിയാഴ്ചയായിരിക്കും ബലി പെരുന്നാൾ.
മലേഷ്യ, ഇന്തോനേഷ്യ, പാകിസ്ഥാൻ, ബ്രൂണൈ, ജപ്പാൻ, ഹോംഗോംഗ് എന്നിവിടങ്ങളിൽ ജൂലൈ 10 നാണു ബലി പെരുന്നാൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
