പുതിയ വൈറസ് ഉദയം ചെയ്തെന്ന പ്രചാരണത്തെക്കുറിച്ച് വിശദീകരണം നൽകി സൗദി ആരോഗ്യ മന്ത്രാലയം
സമീപ ദിനങ്ങളിൽ പുതിയൊരു തരം വൈറസ് ഉദയം ചെയ്തിട്ടുണ്ടെന്ന പ്രചാരണത്തെക്കുറിച്ച് സൗദി ആരോഗ്യമന്ത്രാലയം വിശദീകരണം നൽകി.
ജലദോഷത്തിന് കാരണമാകുന്ന ഒരു വലിയ കൂട്ടം റെസ്പിറേറ്ററി വൈറസുകൾ ഉണ്ടെന്ന് മന്ത്രാലയം സൂചിപ്പിച്ചു.
ഇതിൽ ഒരു കൂട്ടം വൈറസുകൾ നിലവിലുണ്ട്. ഇവ സീസണൽ ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങളോട് സാമ്യമുള്ളതും തീവ്രത കുറഞ്ഞതാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ജലദോഷത്തിന്റെയും സീസണൽ ഇൻഫ്ലുവൻസയുടെയും ലക്ഷണങ്ങൾ തമ്മിൽ സാമ്യമുണ്ടെന്നും അവ തമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നും എന്നാൽ ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങൾ കൂടുതൽ ഗൗരവകരമായേക്കാമെന്നും നേരത്തെ പബ്ലിക് ഹെൽത്ത് അതോറിറ്റി സൂചിപ്പിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa