Sunday, September 22, 2024
Top StoriesWorld

ഈജിപ്തിൽ വനിതാ ടൂറിസ്റ്റ് സ്രാവിന്റെ ആക്രമണത്തെത്തുടർന്ന് മരിച്ചു; വീഡിയോ

ഈജിപ്തിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഷറമുൽ ശൈഖിന്റെ സമീപത്തുള്ള ഒരു റിസോർട്ടിനടുത്ത് വനിതാ ടൂറിസ്റ്റ് സ്രാവിന്റെ ആക്രമണത്തിനിരയായി.

ഓസ്ട്രേലിയക്കാരിയായ 68 കാരിയാണു അതി ഭീകരമായ ആക്രമണത്തിനിരയായത്.

ഇവരുടെ കൈയും കാലുമെല്ലാം സ്രാവ് കടിക്കുകയും കടൽ രക്തപങ്കിലമാകുകയും ചെയ്തു.

മറ്റുള്ള ടൂറിസ്റ്റുകൾ ഇവരെ രക്ഷപ്പെടുത്താൻ സാധിക്കാതെ നിസഹായരായി നിൽക്കേണ്ടി വരികയായിരുന്നു.

അക്രമണത്തിനു ശേഷവും ഇവർ പരിക്കുകളോടെ കരയിലേക്ക് നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കരയിൽ വെച്ച് മരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഒരു ഈജിപ്ഷ്യൻ പൗരനെ വിവാഹം.ചെയ്ത ആസ്ട്രേലിയൻ വനിത ഈജിപ്തിൽ തന്നെയായിരുന്നു താാമസം.

സ്രാവ് അക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടു.വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്