40 വർഷം മുംബുള്ള ഹജ്ജ് സീസണിലെ ടെലിവിഷൻ റിപ്പോർട്ട് കാണാം
മക്ക: 40 വർഷം മുമ്പുള്ള ഹജ്ജ് സീസണിൽ നിന്നുള്ള ഒരു ടെലിവിഷൻ റിപ്പോർട്ട് സൗദി റേഡിയോ ആൻഡ് ടെലിവിഷൻ കോർപ്പറേഷൻ പ്രസിദ്ധീകരിച്ചു,
തീർത്ഥാടകരെ സേവിക്കുന്നതിനായി രാജ്യത്തെ സർക്കാർ ഏജൻസികൾ നടത്തിയ തയ്യാറെടുപ്പുകളും ഒരുക്കങ്ങളും ഇതിൽ കാണിക്കുന്നു.
ഹജ്ജിന്റെ ടിവി മെമ്മറി എന്ന പേരിൽ അവതരിപ്പിച്ച റിപ്പോർട്ടുകളിൽ ഹജ്ജ് സീസണിലെ ഒരു പ്രത്യേക എപ്പിസോഡിൽ നിന്നുള്ള സീനുകൾ ആണ് ഉൾപ്പെടുന്നത്.ഹിജ്റ 1404 ലെ റിപ്പോർട്ടാണിത്.
തീർഥാടക ക്യാമ്പുകൾക്കുള്ളിൽ നിന്നുള്ള ദൃശ്യങ്ങളും, അക്കാലത്ത് തീർഥാടകർക്ക് സേവനം നൽകാനുള്ള വിവിധ സർക്കാർ ഏജൻസികളുടെ ശ്രമങ്ങളും അതിൽ കാണിക്കുന്നുണ്ട്.
കൂടാതെ അല്ലാഹുവിന്റെ അതിഥികൾക്ക് സൗകര്യമൊരുക്കുന്നതിനും അവർക്ക് പ്രാഥമിക ആവശ്യങ്ങൾ നൽകുന്നതിനുമായി അക്കാലത്ത് നടപ്പാക്കിയിരുന്ന ചില പദ്ധതികളും റിപ്പോർട്ടിൽ അവലോകനം ചെയ്തു.
40 വർഷം മുമ്പുള്ള ടെലിവിഷൻ റിപ്പോർട്ട് കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa