Saturday, September 21, 2024
Saudi ArabiaTop Stories

മന്ത്രി സഭയിലും മറ്റു സുപ്രധാന പദവികളിലും മാറ്റം വരുത്തി രാജകീയ ഉത്തരവ്

ജിദ്ദ: തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് മന്ത്രി സഭയിലും മറ്റു പ്രധാന പോസ്റ്റുകളിലും മാറ്റങ്ങൾ വരുത്തിക്കൊണ്ട് രാജകീയ ഉത്തരവുകൾ പുറപ്പെടിവിച്ചു. ഉത്തരവുകൾ താഴെ വിവരിക്കുന്നു.

മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി ജനറൽ സ്ഥാനത്ത് നിന്ന് പ്രിൻസ് അബ്ദുറഹ്മാൻ ബിൻ മുഹമ്മദ്‌ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് ആൽ മുഖ്രിനെ മാറ്റി മിനിസ്റ്റർ റങ്കോടെ റോയൽ കോർട്ട് അഡ്വൈസർ ആയി നിയമിച്ചു.

കിരീടാവകാശിയുടെ സെക്രട്ടറിയായി ഡോ:ബന്ദർ ബിൻ ഉബൈദ് ബിൻ ഹമൂദ് അറഷീദിനെ മറ്റു ഡ്യൂട്ടികൾ സഹിതം മിനിസ്റ്റർ റാങ്കോടെ നിയമിച്ചു.

കിരീടാവകാശിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായി മൻസൂർ ബിൻ അബ്ദുല്ല ബിൻ അലി ബിൻ സൽമയെ നിയമിച്ചു.

മിസ്റ്റർ അയ്മൻ ബിൻ മുഹമ്മദ്‌ ബിൻ സ ഊദ് അസയാരിയെ Saudi Central Bank for Investment and Research ന്റെ ഡെപ്യൂട്ടി ഗവർണറായി മിനിസ്റ്റർ റാങ്കോടെ നിയമിച്ചു.

മിസ് അൽ ഷയ്ഹാന ബിൻ ത് സ്വാലിഹ് ബിൻ അബ്ദുല്ല അൽ അസാസിനെ മിനിസ്റ്റേഴ്സ് കൌൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആയി നിയമിച്ചു.

കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ്  കൗൺസിൽ കാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ജനറലായി മിസ്റ്റർ..മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ സാലിഹ് അൽ-അമിലിനെ നിയമിച്ചു.

പ്രൊഫസർ അബ്ദുൽ അസീസ് ബിൻ ഇസ്മായിൽ ബിൻ റഷാദ് ത്വറാബസോനിയെ മികച്ച റാങ്കിലുള്ള റോയൽ കോർട്ട് ഉപദേശകനായി നിയമിച്ചു.

ഹൈഫ ബിൻത് മുഹമ്മദ് ബിൻ സൗദ് ബിൻ ഖാലിദ് ആൽ അബ്ദുൽറഹ്മാൻ ആൽസൗദ് രാജകുമാരിയെ മികച്ച റാങ്കോടെ ടൂറിസം ഡെപ്യൂട്ടി മന്ത്രിയായി നിയമിച്ചു.

ഗതാഗത, ലോജിസ്റ്റിക്‌സ് ഡെപ്യൂട്ടി മന്ത്രിയായി ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽ-റുമൈഹിനെ മികച്ച റാങ്കോടെ നിയമിച്ചു.

ഇഹാബ് ബിൻ ഗാസി ബിൻ ഫഹ്മി അൽ ഹഷാനിയെ മികച്ച റാങ്കോടെ മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് വകുപ്പ് ഡെപ്യൂട്ടി മന്ത്രിയായി നിയമിച്ചു.

എഞ്ചിനിയർ അബ്ദുൽ അസീസ് ബിൻ ഹമദ് ബിൻ സാലിഹ് അൽ റുമൈഹിനെ ആസൂത്രണ വികസനത്തിനായി ആരോഗ്യ  ഉപമന്ത്രിയായി മികച്ച റാങ്കിൽ നിയമിച്ചു.

അഹമ്മദ് ബിൻ സുഫ്യാൻ ബിൻ അബ്ദുൽ റസാഖ് അൽ-ഹസ്സനെ ഗതാഗത, ലോജിസ്റ്റിക്സ് അസിസ്റ്റന്റ് മന്ത്രിയായി മികച്ച റാങ്കോടെനിയമിച്ചു.

സൗദി സെൻട്രൽ ബാങ്ക് ഫോർ കൺട്രോൾ ആൻഡ് ടെക്‌നോളജിയുടെ ഡെപ്യൂട്ടി ഗവർണറായി ഡോ. ഖാലിദ് ബിൻ വലിദ് ബിൻ ഫദൽ അൽ-ളാഹറിനെ മികച്ച റാങ്കിൽ നിയമിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa









അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്