Saturday, March 7, 2026
Saudi ArabiaTop Stories

വിലക്കയറ്റം തടയാനായി 20 ബില്യൺ റിയാലിന്റെ പദ്ധതി പ്രഖ്യാപിച്ച് സൽമാൻ രാജാവ്

ആഗോളതലത്തിൽ വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ 20 ബില്യൺ റിയാലിന്റെ സാമ്പത്തിക സഹായം അനുവദിച്ചുകൊണ്ട് രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഒരു രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.

സാമൂഹിക സുരക്ഷാ ഗുണഭോക്താക്കൾ, സിറ്റിസൺ അക്കൗണ്ട് പ്രോഗ്രാം, ചെറുകിട കന്നുകാലി ബ്രീഡേഴ്സ് സപ്പോർട്ട് പ്രോഗ്രാം എന്നിവയെ പിന്തുണയ്ക്കുന്നതിനായി 10.4 ബില്യൺ റിയാൽ നേരിട്ട് പണ കൈമാറ്റം ചെയ്യുന്നതിനായി റോയൽ ഓർഡർ വ്യവസ്ഥ ചെയ്യുന്നു.

ബാക്കി തുക അടിസ്ഥാന വസ്തുക്കളുടെ തന്ത്രപ്രധാനമായ സ്റ്റോക്ക് വർദ്ധിപ്പിക്കുന്നതിനും അവയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും നീക്കിവച്ചു.

ആഗോള വിലക്കയറ്റത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് അർഹരായ കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി, കിരീടാവകാശി മുഹമ്മദ് രാജകുമാരന്റെ നേതൃത്വത്തിലുള്ള സാമ്പത്തിക കാര്യ സമിതി സമർപ്പിച്ച പഠനത്തിന്റെ വെളിച്ചത്തിലാണ് സൽമാൻ രാജാവിന്റെ ഉത്തരവ് ഉടലെടുത്തത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്