Saturday, March 7, 2026
Saudi ArabiaTop Stories

സൗദിയിൽ വ്യാജ പുകയില ഉത്പന്നങ്ങൾ നിർമ്മിക്കാൻ ഫാക്ടറി സ്ഥാപിച്ച ഇന്ത്യക്കാരടങ്ങുന്ന സംഘത്തിന്  തടവും പിഴയും ശിക്ഷ

വാണിജ്യ തട്ടിപ്പ് കേസിൽ ദമാം ക്രിമിനൽ കോടതി ഒരു സൗദി പൗരനും 10 ഇന്ത്യക്കാർക്കും ബംഗ്ലാദേശികൾക്കും ശിക്ഷ വിധിച്ചു.

വാണിജ്യ തട്ടിപ്പുകൾക്കും വാണിജ്യ ഡാറ്റയ്‌ക്കുമെതിരായ നിയമങ്ങൾ ലംഘിച്ചുവെന്ന് തെളിഞ്ഞതിനെത്തുടർന്നാണു ശിക്ഷ വിധിച്ചത്.

പ്രതികൾ അറിയപ്പെടാത്ത വസ്തുക്കൾ ഉപയോഗിച്ച് പുകയില ഉത്പന്നങ്ങൾ നിർമ്മിക്കുകയും അത് മറ്റൊരു സ്ഥാപനത്തിന്റെ വ്യാജ ലേബലിൽ പ്രാദേശിക വിപണിയിൽ വില്പന നടത്തുകയും ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

പ്രതികൾക്ക് 7.20 ലക്ഷം റിയാൽ പിഴയോടൊപ്പം 6 മാസം വീതം തടവ് ശിക്ഷയാണു വിധിച്ചത്. ഫാക്ടറി ഉടമയായ സൗദി പൗരനു 1 വർഷം തടവാണ് ശിക്ഷ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്