അൽ ജലാജിൽ പുണ്യഭൂമികളിലെ ആശുപത്രികളിലെ കിടപ്പുരോഗികളുടെ അവസ്ഥ പരിശോധിച്ചു.
രോഗബാധിതരായ തീർഥാടകരെ സഹായിക്കാൻ സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ-ജലാജിൽ താൽപ്പര്യം പ്രകടിപ്പിച്ചു,
ഹജ്ജ് കർമ്മങ്ങൾ സമാധാനപരമായി പൂർത്തിയാക്കാൻ അവർക്ക് പൂർണ്ണ പിന്തുണയും സഹായവും കണ്ടെത്തുമെന്ന് അദ്ദേഹം രോഗികൾക്ക് ഉറപ്പ് നൽകി.
രോഗികളോട് സംസാരിച്ച അദ്ദേഹം പറഞ്ഞു, “ഞങ്ങൾ നിങ്ങളെ സേവിക്കാനുള്ളവരാണ്, രോഗം നിങ്ങളെ ഹജ്ജ് ചെയ്യുന്നതിൽ നിന്ന് തടസ്സപ്പെടുത്തില്ല”.
രോഗികളെ ആരാധനകൾ.അനുഷ്ടിക്കാൻ പ്രാപ്തരാക്കുന്നതിനായി രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദ്ദേശം മന്ത്രി സൂചിപ്പിച്ചു.
ആശുപത്രിയിൽ കിടപ്പിലുള്ള ഒരു തീർഥാടകയോട്, ചടങ്ങുകളെക്കുറിച്ച്,പ്രത്യേകിച്ച് ജമറാത്തിന്റെ കല്ലേറിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ആശ്വസിപ്പിച്ചു, കല്ലേർ സ്വന്തമായി നടത്താനോ മറ്റു പ്രതിനിധികളെ ഏല്പിക്കാനോ മന്ത്രാലയത്തിലെ ജീവനക്കാർ അവരെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa