റി എൻട്രി വിസാ കാലാവധി നീട്ടി ലഭിക്കാനുള്ള പ്രധാന നിബന്ധന വ്യക്തമാക്കി സൗദി ജവാസാത്ത്
സൗദിക്ക് പുറത്ത് അവധിക്ക് പോയ വിദേശികളുടെ റി എൻട്രി വിസാ കാലാവധി നീട്ടി ലഭിക്കാനുള്ള പ്രധാന നിബന്ധന സൗദി ജവാസാത്ത് വെളിപ്പെടുത്തി.
റി എൻട്രി വിസാ കാലാവധി നീട്ടാൻ ഉദ്ദേശിക്കുന്ന വ്യക്തി സ്പോൺസറുടെ സിജ് ലിൽ (രേഖയിൽ) ഉണ്ടായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ.
അതേ സമയം സൗദിക്ക് പുറത്തൂള്ളവരുടെ റി എൻട്രി വിസാ കാലാവധി ആവശ്യമായ ഫീസ് അടച്ച് ഇപ്പോഴും നീട്ടാൻ സാധിക്കുമെന്ന് ജവാസാത്ത് ഓർമ്മപ്പെടുത്തി.
സ്പോൺസർക്ക് അബ്ഷിർ വഴിയോ മുഖീം വഴിയോ ആണ് കാലാവധി നീട്ടാൻ സാധിക്കുക.
റി എൻട്രി വിസാ കാലാവധി അവസാനിച്ച് സൗദിക്ക് പുറത്ത് കഴിയുന്ന ഒരു വ്യക്തി വിസാ കാലാവധി നീട്ടുന്നത് സംബന്ധിച്ച് ഉന്നയിച്ച ഒരു ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു ജവാസാത്ത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa