Tuesday, November 26, 2024
Saudi ArabiaTop Stories

സൗദിയിൽ മലയാളി നഴ്സ് പ്രസവത്തിനിടെ മരിച്ചു

ബുറൈദയിൽ മലയാളി നഴ്സ് പ്രസവത്തിനിടെയുണ്ടായ പ്രയാസങ്ങൾ കാരണം മരിച്ചു.

കൊല്ലം പത്തനാപുരം മാലൂർ കോളേജിനു സമീപം സാനിത്തിന്റെ ഭാര്യയായ ആൻസി ഫാത്തിമയാണു മരിച്ചത്.

ഇവരുടെ ആദ്യ പ്രസവമായിരുന്നു ഇത്. ഉനൈസ കിംഗ് സൗദ് ഹോസ്പിറ്റലിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്.

ബുറൈദ പ്രിൻസ് സുൽത്താൻ കാർഡിയാക് ഹോസ്പിറ്റലിൽ നഴ്സ് ആയി സേവനം ചെയ്യുകയായിരുന്നു ആൻസി ഫാതിമ.

പിതാവ്: നാസിറുദ്ദീൻ, മാതാവ്: ഫാതിമ ബീവി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്