Tuesday, September 24, 2024
Saudi ArabiaTop Stories

ഉംറ ബുക്കിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് വിശദീകരണം നൽകി സൗദി ഹജ്ജ് ഉംറ മന്ത്രാലയം

വിശുദ്ധ ഹജ്ജ് കർമ്മത്തിനു ഇന്ന് പരിസമാപ്തി ആകുന്നതോടെ ഉംറ ബുക്കിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ഒരു ചോദ്യത്തിനു മറുപടിയായി വിശദീകരണം നൽകി.

ദുൽ ഹിജ്ജ 20 അഥവാ ജൂലൈ 19 ചൊവ്വ വരെ ഹജ്ജ് തീർഥാടകർക്ക് മാത്രമായിരിക്കും ഉംറക്ക് അവസരം എന്നാണ്‌ മന്ത്രാലയം വ്യക്തമാക്കിയത്.

സ്വാഭാവികമായും ജൂലൈ 20 മുതൽ മറ്റുളളവർക്കും ഉംറക്ക് അവസരം ലഭിച്ച് തുടങ്ങും.

ഹജ്ജിനെത്തിയ തീർഥാടകർക്ക് ആരാധനാ കർമ്മങ്ങൾ എളുപ്പമാക്കുന്നതിനു വേണ്ടിയാണ് ഉംറക്ക് നിയന്ത്രണം വെച്ചിട്ടുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്