സൗദിയിൽ ഇന്ന് മുതൽ ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധം
ജിദ്ദ: സൗദിയിലെ ടാക്സി ഡ്രൈവർമാർ യൂണിഫോം ധരിക്കണമെന്ന നിയമം ഇന്ന്-ജൂലൈ 12- മുതൽ പ്രാബല്യത്തിൽ വന്നു.
യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്ക് പിഴ ഏർപ്പെടുത്തുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
പുരുഷന്മാർക്ക് സൗദി ദേശീയ ഡ്രസ് (തോബ്) അല്ലെങ്കിൽ നീളൻ ഷർട്ടും പാന്റും ആണ് യൂണിഫോം.
ടാക്സി ഡ്രൈവർമാർ ചാര നിറമുള്ള ഫുൾ സ്ലീവ് ഷർട്ടും പാന്റും ബെൽറ്റും ധരിക്കണം. ഐഡി കാർഡ് നിർബന്ധം. ജാക്കറ്റോ കോട്ടോ ഇഷ്ടാനുസരണം ധരിക്കാം.
വനിതാ ടാക്സി ഡ്രൈവർമാർക്ക് അബായ അല്ലെങ്കിൽ നീളൻ ഷർട്ടും നീളൻ പാന്റും ആണ് യൂണിഫോം. കൂടാതെ ജാക്കറ്റോ കോട്ടോ നിർബന്ധവുമാണ്.
ഇന്ന് മുതൽ യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്ക് 500 റിയാൽ ആണ് പിഴ ചുമത്തുക.
ടാക്സി കമ്പനികൾ ഡ്രൈവർമാർക്ക് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകരിച്ച യുണിഫോം നൽകിയിരിക്കണം.
അതോടൊപ്പം ടാക്സി ഡ്രൈവർമാർക്ക് ബാധകമായ നാല് നിബന്ധനകൾ ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നു.
ട്രാഫിക് നിയമത്തിനും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്കും അനുസൃതമായി വാലിഡിറ്റി ഉള്ള ഒരു ജനറൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
അതോറിറ്റി വ്യക്തമാക്കിയ മെഡിക്കൽ പരിശോധന പാസാകണം.
ടാക്സി ജോലി ചെയ്യുന്നതിൽ നിന്നും തടയപ്പെടേണ്ട തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ നേരത്തെ ഏർപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന സ്വഭാവ സർട്ടിഫിക്കറ്റ് വേണം.
അതോറിറ്റി അംഗീകരിച്ച പരിശീലന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. എന്നിവയാണ് നാല് നിബന്ധനകൾ.
അതേ സമയം അംഗീകൃത ടാക്സി ചാർജ്ജ് നയം പാലിക്കാത്ത നിയമ ലംഘകർക്ക് 3000 റിയാൽ പിഴ ചുമത്തുമെന്നും ബന്ധപെട്ടവർ ഒർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa