Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിൽ ഇഖാമ പ്രൊഫഷൻ മാറിയതായി  പ്രവാസികൾക്ക് മെസേജ്

ജിദ്ദ: തങ്ങളുടെ ഇഖാമയിലെ പ്രൊഫഷനുകൾ മാറ്റിയതായി എസ്‌ എം എസ്‌ ലഭിച്ചതായി നിരവധി പ്രവാസികൾ അറിയിക്കുന്നതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രത്യേക തൊഴിൽ മേഖല പരാമർശിക്കാത്ത ചില പ്രൊഫഷനുകൾ  ഏതെങ്കിലും ഒരു തൊഴിൽ മേഖലയിലേക്ക് ചേർത്ത് ഫീസ് ഇല്ലാതെ മാറ്റുമെന്ന് ഖിവ പോർട്ടൽ നേരത്തെ അറിയിച്ചിരുന്നു.

ഇപ്പോൾ പ്രൊഫഷൻ മാറിയതായ മെസേജുകൾ വന്നതും അത്തരം പ്രൊഫഷനുകളിൽ ഉളവർക്കാണെന്നാണു സൂചന.

അതേ സമയം പ്രൊഫഷൻ മാറിയ മെസേജ് വന്നെങ്കിലും സിസ്റ്റത്തിൽ പഴയ പ്രൊഫഷൻ തന്നെ നില നിൽക്കുന്നതായി പലരും സോഷ്യൽ മീഡിയയിൽ കമന്റുകൾ ചെയ്യുന്നുണ്ട്.

ഇഖാമ പ്രൊഫഷനുകൾ മാറുന്നതിന്, തൊഴിലാളിയുടെ സമ്മതം ആവശ്യപ്പെടുന്ന നിബന്ധന എട്ട് പ്രൊഫഷനുകൾക്ക് സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഖിവ പ്ലാറ്റ്‌ഫോം റദ്ദാക്കിയിരുന്നു.

ഖിവ പ്ലാറ്റ്‌ഫോമിൽ അടുത്തിടെ ഉൾപ്പെടുത്തിയ, താഴെ കൊടുത്ത എട്ട് പ്രൊഫഷനുകൾക്കാണു ഇത് ബാധകമാകുക.

തൊഴിലാളി(ആമിൽ), സാധാരണ തൊഴിലാളി(ആമിൽ ആദി), ഡോക്ടർ, എക്സ്പേർട്ട്, സ്പെഷ്യലിസ്റ്റ്, എഞ്ചിനീയർ, സ്പെഷ്യലൈസ്ഡ് എക്സ്പേർട്ട്, മോണിറ്ററിംഗ് എക്സ്പേർട്ട്, , എന്നിവയാണ് എട്ട് പ്രൊഫഷനുകൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa







അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്