Monday, November 25, 2024
Saudi ArabiaTop Stories

വെള്ളിയാഴ്ച സൂര്യൻ കഅബക്ക് നേരെ മുകളിൽ; ലോകത്തെവിടെ നിന്നും ഒരു ഉപകരണത്തിന്റെയും സഹായമില്ലാതെ ഖിബ്‌ല കൃത്യമായി മനസ്സിലാക്കാനുള്ള ഈ വർഷത്തെ അവസാന അവസരം: വിശദമായി അറിയാം

ഈ വരുന്ന വെള്ളിയാഴ്ച (15-07-2022) സൗദി സമയം 12:27 നു സൂര്യൻ വിശുദ്ധ കഅബയുടെ നേരെ മുകളിലായി വരുമെന്ന് ജിദ്ദ ഗോള ശാസ്ത്ര കേന്ദ്രം വ്യക്തമാക്കി.

പ്രസ്തുത സമയം കഅബയുടെ നിഴൽ പൂർണ്ണമായും അപ്രത്യക്ഷമാകും. ഈ വർഷം ഇത്തരത്തിൽ സൂര്യൻ കഅബക്ക് നേരെ മുകളിൽ വരുന്ന രണ്ടാമത്തെ സന്ദർഭം ആണിത്.

വെള്ളിയാഴ്ച കഴിഞ്ഞാൽ ഇനി അടുത്ത വർഷം മെയ് മാസത്തിൽ ആയിരിക്കും സൂര്യൻ കഅബക്ക് നേരെ മുകളിൽ വരിക.

ഇത്തരം സന്ദർഭങ്ങളിൽ ലോകത്തെവിടെ നിന്നും കഅബയുടെ ദിശ ഉപകരണങ്ങളുടെ സഹായമില്ലാതെ കൃത്യമായി നിർണ്ണയിക്കാൻ സാധിക്കുന്ന രീതി നേരത്തെ അറേബ്യൻ മലയാളി വ്യക്തമാക്കിയിരുന്നു. അത് താഴെ വിവരിക്കുന്നു.

സൗദി സമയം ഉച്ചക്ക് 12:27 അഥവാ ഇന്ത്യൻ സമയം ഉച്ചക്ക് 02:57  ആകുംബോഴാണു (15-07-22 വെള്ളി) സൂര്യൻ കഅബക്ക് നേരെ മുകളിലായി വരിക.

മുകളിൽ പരാമർശിച്ച സമയം വെയിലുള്ള ഒരു ഭാഗത്ത് ഒരു വടി കുത്തനെ നാട്ടി നിർത്തുക. ഈ വടിയുടെ നിഴൽ പതിക്കുന്നതിന്റെ നേരെ എതിർ ദിശയിലായിരിക്കും കഅബയുടെ കൃത്യ സ്ഥാനം.

മുൻ കാലങ്ങളിൽ ആളുകൾ കഅബയുടെ ദിശ കൃത്യമായി മനസ്സിലാക്കാൻ ഈ മാർഗം സ്വീകരിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്