സൗദിയിൽ ചികിത്സയിലായിരുന്ന രണ്ട് മലയാളികൾ മരിച്ചു
റിയാദ്: ചികിത്സയിൽ കഴിയുകയായിരുന്ന രണ്ട് മലയാളികൾ റിയാദിൽ മരിച്ചു.
തിരുവനന്തപുരം സ്വദേശി കബീർ മുഹമ്മദ് കണ്ണ് (60), പാലക്കാട് സ്വദേശി പള്ളിപ്പറംബൻ നസീർ (51) എന്നിവരാണ് മരിച്ചത്.
ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് മൂന്നാഴ്ചയായി കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ ആയിരുന്നു തിരുവനന്തപുരം അമരവിള സ്വദേശി കബീർ മുഹമ്മദ്.
കഴിഞ്ഞ 25 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് വന്നിട്ട് മൂന്നര വർഷം കഴിഞ്ഞിരുന്നു.
പക്ഷാഘാതം ബാധിച്ച് നാഷണൽ കെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പാലക്കാട് സ്വദേശി നസീർ.
തുടർ ചികിത്സാർഥം നാട്ടിലേക്ക് കൊണ്ട് പോകാനായി ശനിയാഴ്ചത്തേക്ക് ഇദ്ദേഹത്തിനു ടിക്കറ്റ് വരെ റെഡിയാക്കിയിരുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
രണ്ട് മയ്യിത്തുകളും നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന് വരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa