Sunday, September 22, 2024
GCCTop Stories

വിമാനത്തിൽ നിന്ന് കത്തിയ മണം; കരിപ്പൂർ-ദുബൈ വിമാനം മസ്കത്തിലിറക്കി

മസ്ക്കറ്റ്: കഴിഞ്ഞ ദിവസം കരിപ്പൂർ എയർപോർട്ടിൽ നിന്നും ദുബൈയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് XI-355 വിമാനം മസ്കത് എയർപോർട്ടിൽ അടിയന്തരമായി ഇറക്കി.

വിമാനത്തിന്‍റെ ഫോർവേഡ് ഗ്യാലിയിൽ നിന്നും കത്തിയ മണം വന്നതിനെ തുടർന്നായിരുന്നു വിമാനം അടിയന്തിര ലാന്റിംഗ് നടത്തിയത്.

മസ്കത്ത് എയർപോർട്ടിൽ വിമാനം ഇറക്കിയശേഷം അധികൃതർ പരിശോധന നടത്തിയെങ്കിലും പുകയുർന്നതായി കണ്ടത്താൻ സാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

നേരത്തെ ഇൻഡിഗോയുടെ ഷാർജ-ഹൈദറാബാദ് വിമാനം കറാച്ചിയിലും ഡെൽഹി-വഡോര വിമാനം ജയ്പൂരിലും സാങ്കേതിക തകരാറുകൾ കാരണം അടിയന്തിര ലാന്റിംഗ് നടത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്