സൗദിയിൽ സിം കെണിയിൽ വീണ് 7 വർഷമായി നാടണയാനാകാതെ ദുരിതത്തിലായി പ്രവാസി യുവാവ്
ദമാം: മൊബൈൽ സിം എടുക്കാൻ ഇഖാമ കോപി നൽകി പല വിധത്തിലും വഞ്ചിക്കപ്പെടുന്ന പ്രവാസികൾ നിരവധിയുണ്ട്.
അത്തരത്തിൽ ഒരു ഊരാക്കുടുക്കിൽ പെട്ടിരിക്കുകയാണിപ്പോൾ കന്യാകുമാരി സ്വദേശി സാജു.
ഏഴ് വർഷം മുമ്പ് സൗദിയിലെത്തിയയുടൻ മൊബൈൽ സിം എടുക്കാൻ സാജു നൽകിയ ഇഖാമ കോപി ഉപയോഗിച്ച് തട്ടിപ്പ് സംഘം വ്യാജ സിമുകൾ എടുക്കുകയും അക്കൗണ്ടുകളിൽ നിന്ന് പണം തട്ടുകയും ചെയ്തതാണ് സാജുവിനു വിനയായത്.
തട്ടിപ്പ് സംഘം ഖതീഫിനും മറ്റും പുറമെ ത്വാഇഫിലും സാജുവിന്റെ ഐഡി ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിനാൽ സാജുവിനു ത്വാഇഫിൽ ജയിലിൽ പോകേണ്ടി വരികയും പിന്നീട് സഹോദരൻ അധികൃതർക്ക് നല്കിയ പരാതിയെത്തുടർന്ന് ജയിലിൽ നിന്ന് വിട്ടയക്കുകയുമായിരുന്നു.
ഇപ്പോൾ കമ്പനി റെഡ് കാറ്റഗറിയിൽ ആയതിനാൽ നാലു വർഷമായി ഇഖാമ പുതുക്കാനാകാതെ പ്രയാസപ്പെടുന്ന സാജു നാട്ടിലേക്ക് പോകാനായി എക്സിറ്റിനു ശ്രമിച്ചപ്പോൾ പഴയ സിം കേസ് പൂർണ്ണമായും അവസാനിച്ചിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്.
ഇതോടെ കേസിന്റെ സാങ്കേതിക നൂലാമാലകൾ അഴിച്ച് എങ്ങനെയെങ്കിലും നാടണയാനായി ഇപ്പോൾ സാമൂഹിക പ്രവർത്തകരുടെ സഹായം തേടിയിരിക്കുകയാണ് സാജു.
ഇത്തരത്തിൽ നിരവധി പ്രവാസികൾ പ്രയാസപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇടക്കിടെ നമ്മുടെ ഇഖാമ നമ്പറിൽ മറ്റാരെങ്കിലും സിം രെജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനം ഉപയോഗപ്പെടുത്തുകയും അതോടൊപ്പം ഒഫീഷ്യൽ സ്റ്റോറുകളിൽ നിന്ന് മാത്രം സിം വാങ്ങാൻ ശ്രദ്ധിക്കുകയും ചെയ്യുക എന്നത് മാത്രമാണ് വ്യാജന്മാരെ പ്രതിരോധിക്കാനുള്ള ഏക പോംവഴി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa